Skip to main content

കാൻസർ, കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി, കീമോ തുടങ്ങി

കാൻസർ, കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി, കീമോ തുടങ്ങി – നടൻ സുധീർ സുകുമാരൻ
നടൻ സുധീർ സുകുമാരനെ അറിയാത്ത മലയാളി സിനിമാ പ്രേക്ഷകർ ഉണ്ടാകാൻ ഇടയില്ല. കാരണം മലയാളി പ്രേക്ഷകരെ ഒരേ സമയം വില്ലനായി പേടിപ്പിക്കുകയും നായകനായി അത്ഭുത പെടുത്തുകയും ചെയ്തിട്ടുള്ള താരമാണ് സുധീർ. ഒരു ബോളി വുഡ് നടന്റെ ആകാര വടിവും ലുക്കുമുള്ള നടൻ സുധീർ പലർക്കും ഒരു റോൾ മോഡൽ കൂടി ആണ്. എന്നാൽ സുധീർ പങ്കു വെച്ച ഒരു ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ ലോകം ചർച്ച ചെയ്യുന്നത്.
തനിക്ക് കാൻസർ ആണെന്ന് തുറന്നു പറഞ്ഞു കൊണ്ട് സുധീർ പങ്കു വെച്ച കുറിപ്പ് ഏറെ വേദനയോടെ ആണ് പ്രേക്ഷകർ കണ്ടത് . സിഐഡി മൂസ എന്ന ദിലീപ് ചിത്രത്തിൽ വില്ലനായി ആയിരുന്നു സിനിമാ രംഗത്തേക്കുള്ള സുധീറിന്റെ അരങ്ങേറ്റം. പിന്നീട് വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തിൽ നായകനുമായി സുധീർ. ഈ ചിത്രത്തിന് വേണ്ടിയാണു സുധീർ ബോഡി ബിൽഡിങ് തുടങ്ങിയത്. ചിത്രത്തിനായി സുധീർ നടത്തിയ മേക്കോവർ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
തനിക്ക് കാൻസർ ആണെന്നും കുടലിന്റെ ഒരു ഭാഗം മുറിച്ചു കളയേണ്ടി വന്നെന്നും കീമോ തെറാപ്പി ആരംഭിച്ചെന്നുമാണ് സുധീറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ ഉള്ളടക്കം. തുടരെ കഴിച്ച ഏതോ ആഹാരം ആണ് ക്യാന്സറിന്റെ രൂപത്തിൽ പണി തന്നത്. ജീവിതത്തിൽ ഉണ്ടാകുന്ന ഏത് പ്രതിസന്ധികളും ചിരിച്ചു കൊണ്ട് നേരിടുന്ന ഞാൻ പക്ഷെ ആ വാർത്ത കേട്ട് തളർന്നു പോയി എന്ന് സുധീർ പറയുന്നു. മരിക്കാൻ തനിക്കു പേടി ഇല്ല എന്നും എന്നാൽ മരണം മുന്നിൽ കണ്ട് ജീവിക്കാൻ തനിക്ക് ഭയമാണ് എന്നും സുധീർ പറയുന്നു.
ജനുവരി പതിനൊന്നിന് എറണാകുളം അമൃത മെഡിക്കൽ കോളേജിൽ വെച്ച് സർജറി കഴിഞ്ഞെന്നും തന്റെ കുടലിന്റെ ഒരു ഭാഗം മുറിച്ചു മാറ്റിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സുധീർ പറയുന്നു. കഴിഞ്ഞ മാസം തന്നെ ഇരുപത്തഞ്ചിന് സ്റ്റിച്ച് എടുത്തു കീമോ തെറാപ്പി ആരംഭിച്ചു. മുടി കൊഴിഞ്ഞു പോകും ഭാരം വല്ലാതെ കുറയും എന്നൊക്കെ പലരും പറഞ്ഞു പേടിപ്പിക്കുന്നുണ്ട്. ഞാൻ ഇതൊക്കെ കേട്ട് മടുത്തു , ഇനി വരാൻ ഉള്ളത് വരട്ടെ എന്ന് കരുതി എല്ലാം വിധിക്ക് വിട്ട് കൊടുത്തു എല്ലാം മറക്കാൻ ശ്രമിക്കുകയാണെന്നും സുധീർ പറഞ്ഞു.
താൻ ഇപ്പോൾ ഒത്തിരി പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വലിയ തെലുങ്ക് ചിത്രത്തിന്റെ സെറ്റിലാണെന്നും കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിൽ ജോയിൻ ചെയ്തതെന്നും സുധീർ പറയുന്നു. പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തു വച്ച് കാണാം …ചിരിച്ചു കൊണ്ട് നേരിടാം.. അല്ല പിന്നെ … എന്ന് പറഞ്ഞു കൊണ്ടാണ് സുധീർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. സുധീറിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ “ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്… എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation ആകാൻ കഴിഞ്ഞിട്ടുണ്ടന്നാണ് എന്റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം CANCER ന്റെ രൂപത്തിൽ nice പണി തന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ചു face ചെയ്തിരുന്ന ഞാൻ ആദ്യം ഒന്ന് പതറി. കാരണം, മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ എനിക്ക് പേടിയായിരുന്നു..ദൈവതുല്യനായ Doctor റും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു…ജനുവരി 11 ന് surgery കഴിഞ്ഞു, അമൃതയിൽ ആയിരുന്നു..കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി,…25 ന് stitch എടുത്തു. chemotherapy start ചെയ്തു. മുടികൊഴിഞ്ഞു പോകും ശരീരത്തിന്റെ ഭാരം കുറയും, പേടിപ്പിക്കൽസ് കേട്ടു മടുത്തു 😀 എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന്, ഒത്തിരി പ്രതീക്ഷകളോടെ ഞാൻ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്റെ shoot ൽ ഇന്നലെ join ചെയ്തു. ഒത്തിരി നന്ദി.. വിനീത് തിരുമേനി, Director മനു 🙏. പോട്ടെ പുല്ല് …വരുന്നത് വരുന്നിടത്തുവച്ച് കാണാം …ചിരിച്ചുകൊണ്ട് നേരിടാം.. അല്ല പിന്നെ ...

Comments

Popular posts from this blog

ഇത് പുതിയ തുടക്കം എന്ന് സന്തോഷ് പണ്ഡിറ്റ് ; ഇതൊക്കെയാണ് തലേവര എന്ന് ആരാധകർ

ഇത് പുതിയ തുടക്കം എന്ന് സന്തോഷ് പണ്ഡിറ്റ് ; ഇതൊക്കെയാണ് തലേവര എന്ന് ആരാധകർ സന്തോഷ് പണ്ഡിറ്റ് , ഈ പേരിന്നു മലയാളികൾക്ക് സുപരിചിതമാണ്. ആദ്യം പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മലയാളികളെ കൊണ്ട് കയ്യടിപ്പിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. 2011 ആണ് സന്തോഷ് പണ്ഡിറ്റിന്റെ ഏതാനും ഗാനങ്ങൾ യൂട്യൂബിൽ പുറത്തിറങ്ങുന്നത്. വളരെ കുറഞ്ഞ ചിലവിൽ ഒരു സിനിമാക്കാരനും ചിന്തിക്കാൻ കഴിയാത്ത അത്ര കുറഞ്ഞ ചിലവിൽ ഒരാൾ സിനിമ എടുക്കാൻ പോകുന്ന ഒരാളെ പരിഹസിക്കാൻ പറ്റുന്ന അത്രയും പരിഹസിച്ചു മലയാളികൾ ചിരിച്ചു. അയാളെ തെറിവിളിച്ചു മലയാളികൾ ആനന്ദം കണ്ടെത്തി. സിനിമ എന്ന സ്വപ്നം കണ്ട ഒരാൾ തന്റെ ആഗ്രഹം പൂർത്തീകരിക്കാൻ തന്റെ സ്വന്തം കാശെടുത്തു ചെയ്യുന്ന ഒരു സിനിമ. അതിനാണ് അയാൾ നാട്ടുകാരുടെ ക്രൂരതകൾക്ക് ഇരയായത്. എന്നാൽ കാലം കടന്നു പോയതോടെ ഒരു ഫീനിക്സ് പക്ഷിയെ പോലെ സന്തോഷ് കുതിച്ചുയർന്നു. ഇന്ന് സന്തോഷ് എല്ലാവരും അറിയുന്ന ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു. മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയോടൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചു. ആര് കണ്ടാലും ഓടിവന്നു കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന തരത്തിലേക്ക് സന്ത...

ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തവർ ഒഴിച്ച്..

തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിലെ (R.C .C) പ്രശസ്ത ക്യാൻസർ സ്പഷ്യലിസ്റ്റ് ഡോക്ടർ നന്ദകുമാർ പറയുന്നു. ക്യാൻസർ ബാധിച്ച് ഒരാളും മരണപ്പെടുകയില്ല. ഈ കാര്യങ്ങൾ ശ്രദ്ധിക്കാത്തവർ ഒഴിച്ച്. 1. ആദ്യമായി എല്ലാത്തരത്തിലുമുള്ള ഷുഗർ കഴിക്കുന്നത് ഒഴിവാക്കുക, ഷുഗർ ഇല്ലാത്ത നിങ്ങളുടെ ശരീരം ക്യാൻസർ കോശങ്ങളുടെ സ്വാഭാവിക നാശത്തിനു വഴിയൊരുക്കുന്നു. 2. രണ്ടാമതായി ഒരു മുഴുവൻ നാരങ്ങ ഒരു കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് ആ മിശ്രിതം ഒന്നു മുതൽ 3 മാസം വരെ ഉപയോഗിക്കുക. കീമോതെറാപ്പി യെക്കാൾ ആയിരംമടങ്ങ് മികച്ചതാണ് ഇതെന്ന് മേരിലാൻഡ് കോളേജ് ഓഫ് മെഡിസിൻ നടത്തിയ ഗവേഷണങ്ങൾ പറയുന്നു. 3. മൂന്നാമതായി 3 സ്പൂൺ ഓർഗാനിക് വെളിച്ചെണ്ണ, രാവിലെയും വൈകുന്നേരവും , ഇത് ക്യാൻസർ അപ്രത്യക്ഷമാകാൻ കാരണമാകുന്നു. മേൽപ്പറഞ്ഞവയിൽ ഏതെങ്കിലും നിങ്ങൾക്ക് സ്വീകരിക്കാം ഷുഗർ ഒഴിവാക്കിയതിനു ശേഷം. ഞാൻ കഴിഞ്ഞ അഞ്ചുവർഷമായി ഈ അറിവ് ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ. ചൂടുവെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് കാൻസറിനെ തടയും. പഞ്ചസാര ചേർക്കരുത്. നാരങ്ങാനീര് ചേർത്ത ചൂട് വെള്ളം തണുപ്പ് നാരങ്ങ വെള്ളത്തിനേക്കാൾ ഫലപ്രദമാണ്. മഞ്ഞ പർ...

വധുവിനെ തൊട്ട കാമറാമാനെ തല്ലി വരന്‍;

വധുവിനെ തൊട്ട കാമറാമാനെ തല്ലി വരന്‍ പിന്നെ വധു ചെയ്തത് കണ്ടോ? പിന്നാലെ വമ്പന്‍ ട്വിസ്റ്റും വിവാഹത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു സംഭവമാണ് ഇപ്പോൾ ഫോട്ടോഗ്രാഫി പരീക്ഷണങ്ങളുടെ മേഖല കൂടി ആയ വിവാഹ ഫോട്ടോഗ്രാഫിയിൽ പല പരീക്ഷണവു ഫോട്ടോഗ്രാഫർ നടത്താറുണ്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വൈറൽ ആയത് വിവാഹത്തിന് ഇടയിൽ ഒരു ഫോട്ടോഗ്രഫർക്ക് ഉണ്ടായ തികച്ചും ഞെട്ടിക്കുന്ന അനുഭവമാണ് ഒരുന നോർത്ത് ഇന്ത്യൻ വിവാഹത്തിന്റെ വീഡിയോ ആണ് ഇത് വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രഫർ ഇവിടെ വരനെ മാറ്റി നിർത്തി വധുവിലേക്ക് ക്യാമറ തിരിയുന്നു തുടക്കം സൗകര്യ പ്രദമായ രീതിയിൽ വരൻ മാറി നില്കുന്നത് ആണ് വീഡിയോയിൽ ഉള്ളത് വിവിധ പോസിൽ ഫോട്ടോഗ്രഫർ വധുവിന്റെ ഫോട്ടോ എടുത്തു ഇവ എല്ലാം കണ്ടു അക്ഷമനായി നിൽക്കുന്ന വധുവിനെയും വീഡിയോയിൽ കാണാം അല്പം കഴിഞ്ഞതും ഫോട്ടോഗ്രഫർ വധുവിന്റെ മുഖം ഉയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിച്ചു ഇതോടെ ക്ഷമയുടെ നെല്ലിപ്പലക കണ്ട വരന്റെ സ്വഭാവം മാറി പിന്നീട് എല്ലാം വളരെ പെട്ടെന്ന് അയിരുന്നു വരൻ ഫോട്ടോഗ്രാഫറെ കരണത്തു ശക്തിയായി ഒരു അടി ഇത് കണ്ടു പൊട്ടിച്ചിരിക്കുന്ന വധു നിലത്തു ഇരുന്നു ചിരി നിർത്താൻ പാട് ...