ഇത് പുതിയ തുടക്കം എന്ന് സന്തോഷ് പണ്ഡിറ്റ് ; ഇതൊക്കെയാണ് തലേവര എന്ന് ആരാധകർ
സന്തോഷ് പണ്ഡിറ്റ് , ഈ പേരിന്നു മലയാളികൾക്ക് സുപരിചിതമാണ്. ആദ്യം പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മലയാളികളെ കൊണ്ട് കയ്യടിപ്പിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. 2011 ആണ് സന്തോഷ് പണ്ഡിറ്റിന്റെ ഏതാനും ഗാനങ്ങൾ യൂട്യൂബിൽ പുറത്തിറങ്ങുന്നത്. വളരെ കുറഞ്ഞ ചിലവിൽ ഒരു സിനിമാക്കാരനും ചിന്തിക്കാൻ കഴിയാത്ത അത്ര കുറഞ്ഞ ചിലവിൽ ഒരാൾ സിനിമ എടുക്കാൻ പോകുന്ന ഒരാളെ പരിഹസിക്കാൻ പറ്റുന്ന അത്രയും പരിഹസിച്ചു മലയാളികൾ ചിരിച്ചു. അയാളെ തെറിവിളിച്ചു മലയാളികൾ ആനന്ദം കണ്ടെത്തി.
സിനിമ എന്ന സ്വപ്നം കണ്ട ഒരാൾ തന്റെ ആഗ്രഹം പൂർത്തീകരിക്കാൻ തന്റെ സ്വന്തം കാശെടുത്തു ചെയ്യുന്ന ഒരു സിനിമ. അതിനാണ് അയാൾ നാട്ടുകാരുടെ ക്രൂരതകൾക്ക് ഇരയായത്. എന്നാൽ കാലം കടന്നു പോയതോടെ ഒരു ഫീനിക്സ് പക്ഷിയെ പോലെ സന്തോഷ് കുതിച്ചുയർന്നു. ഇന്ന് സന്തോഷ് എല്ലാവരും അറിയുന്ന ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു. മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയോടൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചു. ആര് കണ്ടാലും ഓടിവന്നു കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന തരത്തിലേക്ക് സന്തോഷ് വളർന്നിരിക്കുന്നു
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഫേസ്ബുക്ക് പേജിൽ ലക്ഷകണക്കിന് ആരാധകർ ആണുള്ളത്. തന്റെ വിശേഷങ്ങൾ എല്ലാം സന്തോഷ് പണ്ഡിറ്റ് സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കു വെക്കാറുണ്ട്. തന്റെ പുതിയ സിനിമാ വിശേഷങ്ങളും ജനകീയ വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും ഒക്കെ സന്തോഷ് തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും പങ്കു വെക്കാറുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയൊരു തുടക്കത്തെ കുറിച്ച് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്.
സന്തോഷ് പണ്ഡിറ്റ് ആദ്യമായി ഒരു സീരിയലിൽ അഭിനയിക്കാൻ പോവുകയാണ്. മിനി സ്‌ക്രീനിൽ പല പരിപാടികളിലും താരം പങ്കെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് സന്തോഷ് ഒരു പരമ്പരയിൽ അഭിനയിക്കാൻ പോകുന്നത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പാരമ്പരയായ തിങ്കൾ കല മാനിലൂടെ ആണ് താരം സീരിയൽ രംഗത്തേക്ക് വരാൻ പോകുന്നത്. തിങ്കൾ കലമാനിലെ മഹാ എപ്പിസോഡിൽ ആകും താരം വരാൻ പോകുന്നത് എന്നാണ് അറിയുന്നത്. സീരിയലിന്റെ പ്രൊമോഷണൽ വിഡീയയിൽ സന്തോഷ് പണ്ഡിറ്റിനെ കാണാൻ സാധിക്കും.
സന്തോഷ് പണ്ഡിറ്റിനെ ഉൾപ്പെടുത്തി ഉള്ള പ്രൊമോഷണൽ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. ഉശിരൻ സംഭാഷണങ്ങളും നന്മ മുഹൂര്തങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു എന്ന തലക്കെട്ടോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വിഡിയോയിൽ തകർപ്പൻ ഡയലോഗുകളുമായി സന്തോഷ് പണ്ഡിറ്റും തിളങ്ങിയിരിക്കുകയാണ്. സൂര്യ ടിവിയിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ടരക്കാണ് പരമ്പര തുടങ്ങുന്നത്. ഇത്രയും നാൾ സിനിമകളിൽ മാത്രം കണ്ടിരുന്ന സന്തോഷിന്റെ തീപ്പൊരി ഡയലോഗുകൾ ഇനി തങ്ങൾക്കും ആസ്വദിക്കാം എന്ന സന്തോഷത്തിലാണ് മിനി സ്‌ക്രീൻ പ്രേക്ഷകർ..
വധുവിനെ തൊട്ട കാമറാമാനെ തല്ലി വരന്‍ പിന്നെ വധു ചെയ്തത് കണ്ടോ? പിന്നാലെ വമ്പന്‍ ട്വിസ്റ്റും വിവാഹത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു സംഭവമാണ് ഇപ്പോൾ ഫോട്ടോഗ്രാഫി പരീക്ഷണങ്ങളുടെ മേഖല കൂടി ആയ വിവാഹ ഫോട്ടോഗ്രാഫിയിൽ പല പരീക്ഷണവു ഫോട്ടോഗ്രാഫർ നടത്താറുണ്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വൈറൽ ആയത് വിവാഹത്തിന് ഇടയിൽ ഒരു ഫോട്ടോഗ്രഫർക്ക് ഉണ്ടായ തികച്ചും ഞെട്ടിക്കുന്ന അനുഭവമാണ് ഒരുന നോർത്ത് ഇന്ത്യൻ വിവാഹത്തിന്റെ വീഡിയോ ആണ് ഇത് വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രഫർ ഇവിടെ വരനെ മാറ്റി നിർത്തി വധുവിലേക്ക് ക്യാമറ തിരിയുന്നു തുടക്കം സൗകര്യ പ്രദമായ രീതിയിൽ വരൻ മാറി നില്കുന്നത് ആണ് വീഡിയോയിൽ ഉള്ളത് വിവിധ പോസിൽ ഫോട്ടോഗ്രഫർ വധുവിന്റെ ഫോട്ടോ എടുത്തു ഇവ എല്ലാം കണ്ടു അക്ഷമനായി നിൽക്കുന്ന വധുവിനെയും വീഡിയോയിൽ കാണാം അല്പം കഴിഞ്ഞതും ഫോട്ടോഗ്രഫർ വധുവിന്റെ മുഖം ഉയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിച്ചു ഇതോടെ ക്ഷമയുടെ നെല്ലിപ്പലക കണ്ട വരന്റെ സ്വഭാവം മാറി പിന്നീട് എല്ലാം വളരെ പെട്ടെന്ന് അയിരുന്നു വരൻ ഫോട്ടോഗ്രാഫറെ കരണത്തു ശക്തിയായി ഒരു അടി ഇത് കണ്ടു പൊട്ടിച്ചിരിക്കുന്ന വധു നിലത്തു ഇരുന്നു ചിരി നിർത്താൻ പാട് ...





Comments
Post a Comment