5 വർഷം മുൻപ് കളഞ്ഞുകിട്ടിയ മാലയും രത്നമോതിരവും ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മലയാളി യുവാവ്.
ഖത്തറിൽ നിന്നും അഞ്ചു വര്ഷങ്ങള്ക്കു മുൻപ് കളഞ്ഞു കിട്ടിയ മാലയും രത്ന മോതിരവും ഉടമയെ കണ്ടെത്തി തിരികെ നൽകി മലയാളി യുവാവ്. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശിയായ മാമ്പി ബസാർ പുതിയവീട്ടിൽ ഷെഫീർ ബാബു കണ്ടെത്തി നൽകിയത്. അഞ്ചു വര്ഷം മുൻപാണ് തമിഴ് നാട് സ്വദേശിയായ കാർത്തി കൃഷ്ണകുമാറിന്റെ അഞ്ചു പവന്റെ മാലയും ഒരു പവന്റെ രത്ന മോതിരവും അടങ്ങുന്ന പെട്ടി ഖത്തറിൽ വെച്ച നഷ്ടമായത്. ഏറെ നാൾ ഈ പെട്ടിക് വേണ്ടി കാർത്തി തിരച്ചിൽ നടത്തിയിരുന്നെങ്കിലും അത് തിരികെ ലഭിച്ചിരുന്നില്ല. ഏതാനും ദിവസങ്ങൾക്ക് ശേഷം കാർത്തി ഖത്തർ വിട്ട് പോവുകയും ചെയ്തു
ശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞു കാർത്തിക് അന്ന് യാത്ര ചെയ്ത കാർ വില്കുന്നതിന്റെ ഭാഗമായി പരിശോദിക്കുന്നതിനിടയിൽ ഡിക്കിയിൽ സ്റ്റെപ്പിനി ടയറിനടിയിൽ നിന്നും കാർത്തികിന് നഷ്‌ടമായ പെട്ടി ഷഫീറിനു കണ്ടുകിട്ടി. എന്നാൽ ഉടമസ്ഥനെ കുറിച്ച് അന്വേഷിച്ചുവെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഒടുവിൽ പെട്ടിയുടെ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി മാലയുടെയും മോതിരത്തിന്റെയും ഫോട്ടോകൾ ഷഫീർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്ന് അനേകം ആളുകൾ അത് ഷെയർ ചെയ്യുകയും ചെയ്തു. പോസ്റ്റ് വൈറൽ ആയതയോടെ ബഹ്‌റൈനിൽ ഉള്ള കാർത്തിക് വിവരമറിഞ്ഞു അന്വേഷിച്ചെത്തുകയായിരുന്നു. ഒടുവിൽ ഈ കഴിഞ്ഞ ചൊവ്വാഴ്ച മതിലകം പോലീസ് സ്റ്റേഷനിൽ വെച്ച് എസ് ഐ യുടെ സാനിധ്യത്തിൽ കാർത്തിക്കിന്റെ സുഹൃത് ആയ മിഥുനു ഷഫീർ ആഭരങ്ങൾ കൈമാറുകയായിരുന്നു.
ഇത് പുതിയ തുടക്കം എന്ന് സന്തോഷ് പണ്ഡിറ്റ് ; ഇതൊക്കെയാണ് തലേവര എന്ന് ആരാധകർ സന്തോഷ് പണ്ഡിറ്റ് , ഈ പേരിന്നു മലയാളികൾക്ക് സുപരിചിതമാണ്. ആദ്യം പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മലയാളികളെ കൊണ്ട് കയ്യടിപ്പിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. 2011 ആണ് സന്തോഷ് പണ്ഡിറ്റിന്റെ ഏതാനും ഗാനങ്ങൾ യൂട്യൂബിൽ പുറത്തിറങ്ങുന്നത്. വളരെ കുറഞ്ഞ ചിലവിൽ ഒരു സിനിമാക്കാരനും ചിന്തിക്കാൻ കഴിയാത്ത അത്ര കുറഞ്ഞ ചിലവിൽ ഒരാൾ സിനിമ എടുക്കാൻ പോകുന്ന ഒരാളെ പരിഹസിക്കാൻ പറ്റുന്ന അത്രയും പരിഹസിച്ചു മലയാളികൾ ചിരിച്ചു. അയാളെ തെറിവിളിച്ചു മലയാളികൾ ആനന്ദം കണ്ടെത്തി. സിനിമ എന്ന സ്വപ്നം കണ്ട ഒരാൾ തന്റെ ആഗ്രഹം പൂർത്തീകരിക്കാൻ തന്റെ സ്വന്തം കാശെടുത്തു ചെയ്യുന്ന ഒരു സിനിമ. അതിനാണ് അയാൾ നാട്ടുകാരുടെ ക്രൂരതകൾക്ക് ഇരയായത്. എന്നാൽ കാലം കടന്നു പോയതോടെ ഒരു ഫീനിക്സ് പക്ഷിയെ പോലെ സന്തോഷ് കുതിച്ചുയർന്നു. ഇന്ന് സന്തോഷ് എല്ലാവരും അറിയുന്ന ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു. മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയോടൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചു. ആര് കണ്ടാലും ഓടിവന്നു കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന തരത്തിലേക്ക് സന്ത...
Comments
Post a Comment