Skip to main content

നിക്കർ ഇട്ടിട്ടുണ്ടെന്ന് ആര്യ !! വായടപ്പിച്ച് തകർപ്പൻ കമന്റ് റീപ്ലേ

നിക്കർ ഇട്ടിട്ടുണ്ടെന്ന് ആര്യ !! വായടപ്പിച്ച് തകർപ്പൻ കമന്റ് റീപ്ലേ
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന “ബഡായി ബംഗ്ലാവ്” എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മികച്ച അവതാരകയായ ആര്യ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ബിഗ് ബോസ് സീസൺ 2വിൽ മത്സരാർത്ഥിയായി എത്തിയതോടെ ആര്യയെ കുറിച്ച് പ്രേക്ഷകർ കൂടുതൽ അറിഞ്ഞു. ആര്യ പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. “നിങ്ങൾ തന്നെയാണ് നിങ്ങളുടെ പരിമിതി” എന്ന അടിക്കുറിപ്പോടെ ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
ചിത്രങ്ങൾക്ക് താഴെ ഒരുപാട് ആളുകൾ വിമർശനവുമായി എത്തിയിട്ടുണ്ട്. പല കമന്റുകൾക്കും തക്കതായ മറുപടി താരം നൽകുന്നുണ്ട്. ചിത്രത്തിനു താഴെ “പാന്റ്സ് മുഖ്യം ബിഗിലേ ..സോറി ആര്യ” എന്ന കമന്റ് ഇട്ട ആളോട് “നിക്കർ ഉണ്ട് ബിഗിലെ, സോറി ആര്യൻ” എന്നാണ് ആര്യ നൽകിയ മറുപടി. ഇതിനു മുമ്പും തന്റെ ബോൾഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു . അതിനും ഒരുപാട് വിമർശനങ്ങളും പിന്തുണയും താരത്തിനു ലഭിച്ചിരുന്നു .
ബിഗ് ബോസിൽ എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. മിനി സ്ക്രീനിലും ബിഗ് സ്ക്രീനുകളും പ്രേക്ഷകരെ തമാശകൾ പറഞ്ഞു ചിരിപ്പിച്ച ആര്യയുടെ മറ്റൊരു മുഖമാണ് ബിഗ്ബോസിൽ പ്രേക്ഷകർ കണ്ടത്. ബിഗ് ബോസിന് ശേഷം കടുത്ത വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരത്തിനെതിരെ ഉയർന്നിരുന്നു. എന്നാൽ വിമർശനങ്ങൾക്ക് ഒന്നും മറുപടി നൽകാതെ തന്റെ നിലപാടുകളിൽ ഉറച്ചു മുന്നോട്ടുപോവുകയാണ് താരം.
നടി അർച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലൻ ആയിരുന്നു താരത്തിന്റെ ഭർത്താവ്. വിവാഹ ബന്ധം വേർപെടുത്തിയ ഇവർ നല്ല സുഹൃത്തുക്കളാണ് ഇപ്പോൾ. ആര്യയുടെ മകൾ റോയയും ഇപ്പോൾ ഒരു കുഞ്ഞു സെലിബ്രിറ്റിയാണ്. മകൾ അച്ഛനോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ പോകുന്ന ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവയ്ക്കാറുണ്ട്. ആര്യ പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. നടി എന്നതിനേക്കാളുപരി മോഡലായും ആര്യ സജീവമാണ്.

Comments

Popular posts from this blog

ഇത് പുതിയ തുടക്കം എന്ന് സന്തോഷ് പണ്ഡിറ്റ് ; ഇതൊക്കെയാണ് തലേവര എന്ന് ആരാധകർ

ഇത് പുതിയ തുടക്കം എന്ന് സന്തോഷ് പണ്ഡിറ്റ് ; ഇതൊക്കെയാണ് തലേവര എന്ന് ആരാധകർ സന്തോഷ് പണ്ഡിറ്റ് , ഈ പേരിന്നു മലയാളികൾക്ക് സുപരിചിതമാണ്. ആദ്യം പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്ത മലയാളികളെ കൊണ്ട് കയ്യടിപ്പിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്. 2011 ആണ് സന്തോഷ് പണ്ഡിറ്റിന്റെ ഏതാനും ഗാനങ്ങൾ യൂട്യൂബിൽ പുറത്തിറങ്ങുന്നത്. വളരെ കുറഞ്ഞ ചിലവിൽ ഒരു സിനിമാക്കാരനും ചിന്തിക്കാൻ കഴിയാത്ത അത്ര കുറഞ്ഞ ചിലവിൽ ഒരാൾ സിനിമ എടുക്കാൻ പോകുന്ന ഒരാളെ പരിഹസിക്കാൻ പറ്റുന്ന അത്രയും പരിഹസിച്ചു മലയാളികൾ ചിരിച്ചു. അയാളെ തെറിവിളിച്ചു മലയാളികൾ ആനന്ദം കണ്ടെത്തി. സിനിമ എന്ന സ്വപ്നം കണ്ട ഒരാൾ തന്റെ ആഗ്രഹം പൂർത്തീകരിക്കാൻ തന്റെ സ്വന്തം കാശെടുത്തു ചെയ്യുന്ന ഒരു സിനിമ. അതിനാണ് അയാൾ നാട്ടുകാരുടെ ക്രൂരതകൾക്ക് ഇരയായത്. എന്നാൽ കാലം കടന്നു പോയതോടെ ഒരു ഫീനിക്സ് പക്ഷിയെ പോലെ സന്തോഷ് കുതിച്ചുയർന്നു. ഇന്ന് സന്തോഷ് എല്ലാവരും അറിയുന്ന ഒരു സെലിബ്രിറ്റി ആയി മാറിയിരിക്കുന്നു. മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയോടൊപ്പം ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചു. ആര് കണ്ടാലും ഓടിവന്നു കൂടെ നിന്ന് ഫോട്ടോ എടുക്കുന്ന തരത്തിലേക്ക് സന്ത...

വധുവിനെ തൊട്ട കാമറാമാനെ തല്ലി വരന്‍;

വധുവിനെ തൊട്ട കാമറാമാനെ തല്ലി വരന്‍ പിന്നെ വധു ചെയ്തത് കണ്ടോ? പിന്നാലെ വമ്പന്‍ ട്വിസ്റ്റും വിവാഹത്തിന് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു സംഭവമാണ് ഇപ്പോൾ ഫോട്ടോഗ്രാഫി പരീക്ഷണങ്ങളുടെ മേഖല കൂടി ആയ വിവാഹ ഫോട്ടോഗ്രാഫിയിൽ പല പരീക്ഷണവു ഫോട്ടോഗ്രാഫർ നടത്താറുണ്ട് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വൈറൽ ആയത് വിവാഹത്തിന് ഇടയിൽ ഒരു ഫോട്ടോഗ്രഫർക്ക് ഉണ്ടായ തികച്ചും ഞെട്ടിക്കുന്ന അനുഭവമാണ് ഒരുന നോർത്ത് ഇന്ത്യൻ വിവാഹത്തിന്റെ വീഡിയോ ആണ് ഇത് വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രഫർ ഇവിടെ വരനെ മാറ്റി നിർത്തി വധുവിലേക്ക് ക്യാമറ തിരിയുന്നു തുടക്കം സൗകര്യ പ്രദമായ രീതിയിൽ വരൻ മാറി നില്കുന്നത് ആണ് വീഡിയോയിൽ ഉള്ളത് വിവിധ പോസിൽ ഫോട്ടോഗ്രഫർ വധുവിന്റെ ഫോട്ടോ എടുത്തു ഇവ എല്ലാം കണ്ടു അക്ഷമനായി നിൽക്കുന്ന വധുവിനെയും വീഡിയോയിൽ കാണാം അല്പം കഴിഞ്ഞതും ഫോട്ടോഗ്രഫർ വധുവിന്റെ മുഖം ഉയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിച്ചു ഇതോടെ ക്ഷമയുടെ നെല്ലിപ്പലക കണ്ട വരന്റെ സ്വഭാവം മാറി പിന്നീട് എല്ലാം വളരെ പെട്ടെന്ന് അയിരുന്നു വരൻ ഫോട്ടോഗ്രാഫറെ കരണത്തു ശക്തിയായി ഒരു അടി ഇത് കണ്ടു പൊട്ടിച്ചിരിക്കുന്ന വധു നിലത്തു ഇരുന്നു ചിരി നിർത്താൻ പാട് ...

സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് ആരാധകർ.

നടൻ പ്രിത്വിരാജിന്റെ പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് രസ്മിത രാമചന്ദ്രൻ. നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്സപക്ഷമില്ലാതെ നടപ്പിലാക്കുന്ന മാവേലി നാട്ടിൽ എന്തുകൊണ്ടാണ് മു ല കണ്ണുകൾ കാട്ടി നിൽക്കുന്ന പ്രിത്വിരാജിനെതിരെ പോലീസ് കേസ് ഇല്ലാത്തതെന്ന് രസ്മിത ഫേസ്ബുക് പോസ്റ്റിലൂടെ ചോദിക്കുന്നു. രേഷ്മിതയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ. രഹ്ന ഫാത്തിമ എന്ന സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെക്കൊണ്ട് ഉടലിൽ പെയ്ൻ്റ് ചെയ്യിച്ചപ്പോൾ സദാചാരം തകർന്ന സകല മനുഷ്യരും ഏജൻസികളും പോലീസും ജാമ്യം നിഷേധിച്ച കോടതിയും ഒരു സംശയം തീർത്തു തരണം. നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്ഷ്പക്ഷമായി നടപ്പാക്കുന്ന മാവേലി നാട്ടിൽ എന്തുകൊണ്ടാണ് മു ല ക്കണ്ണുകൾ കാട്ടി നിൽക്കുന്ന പൃഥ്വിരാജിനെതിരെ കേസില്ലാത്തത്? നടൻ പ്രിത്വിരാജിന്റെ പുതിയ ചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു. എന്നാൽ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് രസ്മിത രാമചന്ദ്രൻ. നീതിയും ന്യായവും കടുകിടെ വ്യത്യാസമില്ലാതെ നിക്സപക്ഷമില്ലാതെ നടപ്പിലാക്കുന്ന മാവേലി നാട്ടിൽ എന്തുകൊണ്ടാണ് മു...